കുവൈത്തിലെ നിർമാണത്തൊഴിലാളികളുടെ വേതന വർധനവ് പരിമിതപ്പെടുത്തുന്നതിന് സംയുക്ത ശ്രമം

  • 12/10/2022

കുവൈത്ത് സിറ്റി: ആഗോളതലത്തിൽ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശികമായി നിർമാണത്തൊഴിലാളികളുടെ വേതന വർധനവ് പരിമിതപ്പെടുത്തുന്നതിന് വാണിജ്യ മന്ത്രാലയവും മാൻപവർ അതോറിറ്റിയുടെ ഏകോപനത്തോടെ പ്രവർത്തിക്കുന്നു. വിപണിയിലെ തൊഴിൽ നിരക്ക് വർധിപ്പിക്കുന്നതിനും അതുവഴി വേതന വർധനവ് പരിമിതപ്പെടുത്തുന്നതിനും സഹായിക്കുന്ന നിർമ്മാണ കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നത് സുഗമമാക്കുന്നതിലൂടെ ലക്ഷ്യത്തിലേക്ക് എത്താമെന്ന കണക്കുക്കൂട്ടലിലാണ് മന്ത്രാലയം പ്രവർത്തിക്കുന്നത്. 

ആവശ്യമായ ചരക്കുകളും സാമഗ്രികളും അനുബന്ധ സേവനങ്ങളും നൽകുന്നതിനും രാജ്യത്തിന്റെ ആവശ്യങ്ങൾ ന്യായമായ വിലയിൽ നിറവേറ്റുന്നതുമായ കമ്പനികൾക്കാണ് ലൈസൻസ് അനുവദിക്കുക. കൺസ്ട്രക്ഷൻ, ബിൽഡിംഗ് മേഖലയിലെ തൊഴിലാളികളുടെ വേതനം കുറക്കുന്നതിനായി മാനവശേഷി വകുപ്പുമായി ഏകോപിപ്പിച്ച് മന്ത്രാലയം ശ്രമങ്ങൾ നടത്തിവരികയാണെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ എൻസി പറഞ്ഞു. നിർമ്മാണ, കരാർ കമ്പനികൾക്ക് ലൈസൻസ് പുതുക്കുന്നതിനും നൽകുന്നതിനും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കുന്ന ആവശ്യമായ ലൈസൻസുകൾ ഉറപ്പാക്കുന്നതിലുമെല്ലാം മന്ത്രാലയത്തിന്റെ പങ്ക് പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News