കുവൈറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ.ആദർശ് സ്വൈക

  • 12/10/2022

കുവൈറ്റ് സിറ്റി : 2002 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. ആദർശ് സ്വൈകയെ കുവൈറ്റിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. ഡോ.ആദർശ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്. ഡോ.ആദർശ് സ്വൈക രണ്ടാഴ്ചക്കകം  ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട് . കുവൈത്തിൽ നിലവിലുള്ള അംബാസിഡർ സിബി ജോർജ് ഉടൻതന്നെ ജപ്പാനിലേക്ക് മാറും.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായും സ്വൈക സേവനമനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ സ്വൈക ഹിന്ദി, ബംഗാളി, റഷ്യൻ ഭാഷകൾ സംസാരിക്കും. തന്റെ കരിയറിൽ ബെയ്ജിംഗ്, സോഫിയ, മോസ്കോ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News