കുവൈത്തിലെ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ആഭ്യന്തര മന്ത്രി

  • 12/10/2022

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്. ഗതാഗതക്കുരുക്കിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മന്ത്രി സബാഹ് അൽ സേലം പ്രദേശത്ത് ഫീൽഡ് സന്ദർശനം നടത്തിയിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാൻ വേഗത്തിലുള്ള പരിഹാരം കാണുന്നതിന് ആഭ്യന്തര മന്ത്രാലയവും റോഡുമായി ബന്ധപ്പെട്ട എല്ലാ അതോറിറ്റികളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും മന്ത്രി അൽ സബാഹ് ആഹ്വാനം ചെയ്തു. ഗതാഗതക്കുരുക്കിന്‍റെ കാരണങ്ങളെക്കുറിച്ചുള്ള വിശദമായ വിശദീകരണം മന്ത്രി കേൾക്കുകയും എത്രയും വേഗം പരിഹാരങ്ങൾ നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News