ഹവല്ലി പ്രദേശത്ത് നിന്ന് ഉപേക്ഷിച്ച നിലയിലുള്ള 24 കാറുകള്‍ നീക്കം ചെയ്തു

  • 12/10/2022

കുവൈത്ത് സിറ്റി: ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജനറല്‍ ക്ലീന്‍ലിനസ് ആന്‍ഡ് റോഡ് വര്‍ക്ക്സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയിലുള്ള 24 കാറുകള്‍ നീക്കം ചെയ്തു. മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ചതിന്‍റെ കാലാവധി തീര്‍ന്നതോടെയാണ് നടപടികള്‍ സ്വീകരിച്ചത്. കാറുകള്‍  മുനിസിപ്പാലിറ്റിയുടെ റിസര്‍വേഷന്‍ സൈറ്റിലേക്ക് മാറ്റി.  എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ പ്രദേശങ്ങളിലും ശുചിത്വ നിലവാരം ഉയർത്താനുള്ള മുനിസിപ്പാലിറ്റിയുടെ താത്പര്യപ്രകാരമാണ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന കടുപ്പിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജനറല്‍ ക്ലീന്‍ലിനസ് ആന്‍ഡ് റോഡ് വര്‍ക്ക്സ് വിഭാഗം ഡയറക്ടര്‍ ഫൈസല്‍ അല്‍ ഒട്ടൈബി പറഞ്ഞു. പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News