കുവൈത്തിലെ ഷെയ്ഖ് ജാബർ പാലത്തിലേക്ക് നിക്ഷേപ പദ്ധതികൾ എത്തുന്നു

  • 12/10/2022

കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലത്തിന്റെ രണ്ട് ദ്വീപുകളിലേക്ക് നിക്ഷേപ പദ്ധതികൾ എത്തുന്നു. വടക്ക്, തെക്ക് ദ്വീപുകളിലും വടക്ക്, തെക്ക് തീരങ്ങളിലും നിക്ഷേപ പദ്ധതികൾക്കായി ഒരു പ്രധാന വൈദ്യുതി ട്രാൻസ്ഫർ സ്റ്റേഷൻ അനുവദിക്കണമെന്നുള്ള റോഡ്, ലാൻഡ് ട്രാൻസ്പോർട്ട് പൊതു അതോറിറ്റിയുടെയും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം എന്നിവയുടെയും അഭ്യർത്ഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചു.‌

മുനിസിപ്പാലിറ്റി ഈ അഭ്യർത്ഥന മുനിസിപ്പൽ കൗൺസിലിന് കൈമാറിയിട്ടുണ്ട്. പ്രധാന സ്റ്റേഷൻ പദ്ധതിക്ക് 25,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി മുനിസിപ്പൽ മേധാവി അബ്ദുള്ള അൽ മഹ്‌രിക്ക് അയച്ച കത്തിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News