താപനില കുറഞ്ഞ് തണുപ്പകാലത്തെ വരവേൽക്കാനൊരുങ്ങി കുവൈറ്റ് ; വീടിന് പുറത്ത് ഒത്തുചേരലുകൾ ആസ്വദിക്കാം

  • 13/10/2022

കുവൈത്ത് സിറ്റി: തണുപ്പുകാലം അടുത്തതോടെയും രാജ്യത്ത് കുറഞ്ഞ താപനില രേഖപ്പെടുത്തി തുടങ്ങിയതോടെയും പല കുടുംബങ്ങളും ഈ ദിവസങ്ങളിൽ വീടുകളുടെ പുറത്ത് പുറത്ത് തുറസ്സായ സ്ഥലങ്ങളിൽ ദീർഘനേരം ചെലവഴിക്കുന്നു. വീടിന്റെ മുറ്റത്ത് അല്ലെങ്കിൽ ബാൽക്കണിയിൽ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ ജനങ്ങൾ തയാറെടുക്കുകയാണ്. ഊഷ്മളമായ സൂര്യപ്രകാശത്തിൽ ദിവസേന അല്ലെങ്കിൽ ആഴ്ചയിൽ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുമായി ഒത്തുചേരൽ സംഘടിപ്പിക്കാറുണ്ട്. ബീച്ചുകളിലും ഫാമുകളിലും തിരക്കേറി. കുവൈത്തിൽ ക്യാമ്പിംഗ് സീസണും തുടക്കമായി. 

വീടിനുള്ളിലെ സ്വീകരണമുറി സെഷനുകൾക്ക് സമാനമായ സൗകര്യവും ശേഷിയും നൽകുന്ന ഔട്ട്ഡോർ സംവിധാനങ്ങൾ ഉൾപ്പെടുന്ന വീടുകളുടെ ഡിസൈനുകൾ അടുത്തകാലത്ത് ശ്രദ്ധേയമായി മാറിയിട്ടുണ്ട്. മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ ഔട്ട്‌ഡോർ ഫർണിച്ചറുകൾ വാങ്ങുന്നതിനുള്ള ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഔട്ട്‌ഡോർ ഫർണിച്ചറുകൾക്കായി പ്രവർത്തിക്കുന്ന സ്റ്റോറുകളുടെ വിൽപ്പനയിൽ വലിയ കുതിപ്പ് തന്നെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News