കുവൈത്ത് സർവ്വകലാശാലയിൽ പ്രവാസി പെൺകുട്ടിയുടെ മരണം; ആത്മഹത്യയെന്ന് റിപ്പോർട്ട്

  • 13/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രവാസി വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. അൽ ഷദ്ദിയയിലെ കാമ്പസിൽ ഉയരത്തിൽ നിന്ന് വീണ ഈജിപ്ഷ്യൻ വിദ്യാർത്ഥിനിയുടെ മരണത്തിന്റെ സാഹചര്യത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം കോളേജിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. മരണപ്പെട്ട വിദ്യാർത്ഥി വൈകുന്നേരം 4:01ന് നാലാം നിലയിൽ നിന്ന് സ്വയം താഴേക്ക് ചാടുകയായിരുന്നു. 

ആംബുലൻസ് എത്തിയപ്പോഴും ജീവനുണ്ടായിരുന്നു. തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വിദ്യാർത്ഥികളാണ് പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് സാക്ഷിയായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ ടീം അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എല്ലാ നടപടികളും സ്വീകരിച്ചെന്നും പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് നി​ഗമനമെന്നും കുവൈത്ത് സർവ്വകലാശാല പ്രസ്താവനയിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News