കുവൈത്തിൽ വിന്റർ വണ്ടർലാൻഡിന്റെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി

  • 13/10/2022

കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് പദ്ധതി നടപ്പിലാക്കുന്നതിനായി സൈറ്റിന്റെ ഭൂമി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ അൽ ഷാബ് പാർക്കിന്റെ (ആദ്യ ഘട്ടം) അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി വർക്ക്സ് മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം ധനമന്ത്രാലയം 335,000 ദിനാർ അനുവദിച്ചു. ഇ-റിം​ഗ് റോഡിന്റെ പൊതുവായ അറ്റകുറ്റപ്പണികൾക്കായുള്ള കരാർ നമ്പർ 403ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി, അൽ ഷാബ് പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ആദ്യ ഘട്ടത്തിന്റെ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്.  അൽ ഷാബ് പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും താൽക്കാലിക കാർ പാർക്കിം​ഗ് സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News