കുട്ടികൾക്കുള്ള ജീൻ തെറാപ്പിയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത് കുവൈത്ത്, ലോകത്ത് രണ്ടാമത്

  • 13/10/2022

കുവൈത്ത് സിറ്റി: പാരമ്പര്യമായി മസ്കുലർ ഡിസ്ട്രോഫി ബാധിച്ച കുട്ടികൾക്കുള്ള ജീൻ തെറാപ്പിയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ യുഎസിന് പിന്നിൽ രണ്ടാം സ്ഥാനവും നേടി കുവൈത്ത്. ആരോഗ്യ മന്ത്രാലയത്തിലെ ജനിതക രോഗങ്ങൾ സെന്റർ മേധാവി ഡോ. ലൈല ബസ്താക്കിയാണ് ഇക്കാര്യം അറിയിച്ചത്. നവജാതശിശുക്കളുടെ ജനിതക സർവേയുടെ പ്രോഗ്രാമിൽ ഈ രോഗം ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണ്. നിലവിൽ 22 രോഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിൽ 13 കുട്ടികൾക്കാണ് പുതിയ ചികിത്സ ലഭിച്ചത്. 2005 മുതൽ രാജ്യത്ത് 900 ന്യൂറോ മസ്കുലർ ഡിസ്ട്രോഫി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഫെർട്ടിലിറ്റി യൂണിറ്റിന്റെ സഹകരണത്തോടെ ജനറ്റിക് ഡിസീസ് സെന്റർ 2018ൽ പ്രീ-ഇംപ്ലാന്റേഷൻ എംബ്രിയോ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷം പൂർണ ആരോഗ്യമുള്ള 265 കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകാനായത്. വിദഗ്ധരുടെ വിപുലമായ പങ്കാളിത്തത്തോടെ ജനിതക രോഗങ്ങളെക്കുറിച്ചുള്ള എട്ടാമത് കുവൈത്ത് അന്താരാഷ്ട്ര കോൺഫറൻസിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയെ കുറിച്ചും ഡോ. ലൈല ബസ്താക്കി ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News