ഈ വർഷം കുവൈത്തിൽ മൂന്ന് ബില്യൺ ദിനാർ വിലമതിക്കുന്ന 4,780 പ്രോപ്പർട്ടികളുടെ വിൽപ്പന ന‌ടന്നു

  • 13/10/2022

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം മൂന്ന് ബില്യൺ ദിനാർ വിലമതിക്കുന്ന 4,780 പ്രോപ്പർട്ടികളുടെ വിൽപ്പന ന‌ടന്നതായി കണക്കുകൾ. നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ആന്റ് ഓതന്റിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് കണക്കുകൾ പുറത്ത്  വിട്ടത്.  റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുടെ വിൽപ്പനയാണ് ഏറ്റവും കൂടുതൽ നട‌ന്നത്. ആകെ 3,531 പ്രോപ്പർട്ടികളു‌ടെ വിൽപ്പന നടന്നപ്പോൾ  മൊത്തം മൂല്യം 1.5 ബില്യൺ ദിനാർ കവിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 

കരാറുകൾക്ക് കീഴിൽ വ്യാപാരം ചെയ്യപ്പെട്ട റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിന്റെ മൊത്തം മൂല്യം ഏകദേശം 1447 മില്യൺ ദിനാർ ആണ്. കൂടാതെ ഏജൻസികൾക്ക് കീഴിൽ 69.7 മില്യൺ ദിനാർ മൂല്യത്തിനുള്ള വ്യാപാരം നടന്നു. നിക്ഷേപ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ ആകെ 1,019 പ്രോപ്പർട്ടികളുടെ കച്ചവടമാണ് നടന്നത്. ആകെ മൂല്യം 840 മില്യൺ ദിനാറാണ്. കരാറുകൾക്ക് കീഴിൽ ട്രേഡ് ചെയ്തത് 1,005 നിക്ഷേപ പ്രോപ്പർട്ടികളാണ്, മൊത്തം മൂല്യം 829.7 ദശലക്ഷം ദിനാർ. കൂടാതെ റിയൽ എസ്റ്റേറ്റ് ഏജൻസികൾക്ക് കീഴിൽ ട്രേഡ് ചെയ്ത 14 നിക്ഷേപ പ്രോപ്പർട്ടികളു‌ടെ മൂല്യം 10.3 മില്യൺ ദിനാറാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News