2021ൽ കുവൈത്ത് കോടതിക്ക് മുന്നിലെത്തിയ ക്രിമിനൽ കേസുകളിൽ 89.3 ശതമാനം വർധനവ്

  • 13/10/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം  ഹൈക്കോടതിക്ക് മുന്നിലെത്തിയ ക്രിമിനൽ കേസുകളിൽ 89.3 ശതമാനം വർധനവുണ്ടായെന്ന് കണക്കുകൾ. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സയ്യിദ് ഹാഷിം അൽ ഖല്ലാഫിന്റെ നേതൃത്വത്തിൽ നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തയ്യാറാക്കിയ ബുക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. നോൺ പീനൽ കേസുകളുമായി ബന്ധപ്പെട്ട്, ഇൻകമിംഗ് കേസുകളുടെ എണ്ണം 2020ൽ 74,547 ആയിരുന്നു. ഇത് 2021ൽ 124715 കേസുകളായി വർധിച്ചു. അതായത് 50,168 കേസുകൾ, അല്ലെങ്കിൽ 67.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

2021ൽ എല്ലാ കോടതികളിലും ലഭിച്ച കേസുകളുടെ എണ്ണം 2020നെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. ക്യാപിറ്റൽ കോടതിയിൽ 2020ൽ 41,663 കേസുകളായിരുന്നത് 2021 ൽ 73,050 കേസുകളായി ഉയർന്നു. ഫർവാനിയ കോടതിയിൽ 9267ൽ നിന്ന് 15089 ആയി. അഹമ്മദി കോടതിയിൽ 11938 ആയിരുന്നത് 52.2 ശതമാനത്തിന്റെ വർധനയോടെ 18,174 ആയി. ജഹ്റ കോടതിയിൽ 2978 ആയിരുന്നതാണ് 4488 ആയി കൂടിയത്. പാപ്പരത്ത കേസുകളാണ് 300 ശതമാനം വർധിച്ചത്. ലേബർ കേസുകൾക്കും 98.6 ശതമാനം വർധനവുണ്ടായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News