മഴക്കാലത്തെ നേരിടാന്‍ എമര്‍ജന്‍സി പ്ലാനുമായി കുവൈറ്റ് പെതാുമരാമത്ത് മന്ത്രാലയം

  • 14/10/2022

കുവൈത്ത് സിറ്റി: മഴക്കാലത്തെ നേരിടാന്‍ എമര്‍ജന്‍സി പ്ലാനുമായി പെതാുമരാമത്ത് മന്ത്രാലയം. മഴക്കാലത്തിനായുള്ള ഒരുക്കങ്ങൾ അതിവേഗത്തില്‍ നടക്കുകയാണെന്ന് മന്ത്രാലയ അണ്ടർസെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്‍റെ എല്ലാ മേഖലകളിലെയും വകുപ്പുകളിലെയും ജീവനക്കാർക്ക്, പ്രത്യേകിച്ച് പദ്ധതി നടപ്പിലാക്കുന്നതിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്നവർക്ക് നിർദ്ദേശങ്ങള്‍ നൽകാനുള്ള എല്ലാ അധികാരങ്ങളും എമർജൻസി കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.

ടണൽ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾക്കും നടത്തിപ്പിനുമുള്ള 3.1 മില്യണ്‍ ദിനാർ വിലമതിക്കുന്ന കരാര്‍ ഉടന്‍ ഒപ്പിടുമെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഓ‍ഡിറ്റ് ബ്യൂറോ അവലോകനം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ഈ കരാര്‍ ഒപ്പിടും. മൂന്ന് വർഷത്തേക്ക് അതിന്റെ പ്രവർത്തനം നീട്ടുന്നതിന് ഇപ്പോൾ മുതൽ ഒരു മാസത്തിനുള്ളിൽ കരാര്‍ ഒപ്പിടാൻ കഴിയുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്. പുതിയ കരാർ ഒപ്പിടുന്നത് വരെ ടണൽ സ്റ്റേഷനുകൾ വൃത്തിയാക്കി സുരക്ഷ ഉറപ്പാക്കി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നത് റോഡ്‌സ് അതോറിറ്റിയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News