ജലീബ് അൽ ഷുവൈക്കും, മെഹ്ബൂലയും ഇനി അർദ്ധരാത്രിവരെ സുരക്ഷാ നിരീക്ഷണത്തിൽ

  • 14/10/2022

കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളിൽ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. യുവജനങ്ങളുടെ ഒത്തുചേരലുകളും അശ്രദ്ധമായ പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ പോയിന്‍റുകളും ഡിറ്റാച്ച്‌മെന്റുകളും സ്ഥാപിക്കും. കൂടാതെ ജലീബ് അൽ ഷുവൈക്ക്, മഹ്ബൂല പ്രദേശങ്ങൾ അർദ്ധരാത്രി വരെ ദൈനംദിന മേൽനോട്ടത്തിനും പരിശോധനയ്ക്കും വിധേയമാക്കും. ഈ പ്രദേശങ്ങളില്‍ സ്ഥിരമായുള്ള സുരക്ഷാ പോയിന്റുകൾ സ്ഥാപിക്കാനാണ് തീരുമാനം.

താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും സുരക്ഷാ സാഹചര്യം നിയന്ത്രിക്കാനും, പൊതു ധാർമികതയുടെ ലംഘനങ്ങൾ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. വൈകുന്നേരം ആറ് മുതൽ അർദ്ധരാത്രി വരെ ദിവസേന പരിശോധനകൾ നടത്താനാണ് നിർദ്ദേശങ്ങൾ. മയക്കുമരുന്ന് കടത്തുകാരെയും വില്‍പ്പനക്കാര്‍ക്കെതിരെയും കടുത്ത പരിശോധന നടത്തും. പ്രവിശ്യാ സുരക്ഷാ ഡയറക്ടർമാർക്ക് നൽകിയ നിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News