ആദ്യ കുവൈത്തി ബഹിരാകാശ സഞ്ചാരിയാകാൻ ലാമ അല്‍ അരൈമാന്‍

  • 14/10/2022

കുവൈത്ത് സിറ്റി: കുവൈത്തിയായ ആദ്യ ബഹിരാകാശ സഞ്ചാരിയാകാൻ സ്വപ്നം കാണുന്നുവെന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ലാമ അല്‍ അരൈമാന്‍. ഇന്‍റര്‍നാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന എമർജിംഗ് സ്പേസ് ലീഡർ അവാർഡ് നേടിക്കൊണ്ട്  ശേഷം ലാമ അല്‍ അരൈമാന്‍ അന്താരാഷ്ട്ര ശാസ്ത്ര മേഖലയില്‍ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരുന്നു. ഈ വർഷം ഈ അവാർഡ് നേടുന്ന ആദ്യത്തെ കുവൈത്തിയും ഏക അറബ് വനിതയുമായുമാണ് അല്‍ അരൈമാന്‍ മാറിയത്.

ഈ അവാർഡിനായി അപേക്ഷിക്കുന്നതിന് ബഹിരാകാശ മേഖലയിലും ആഗോള തലത്തിലും ഒരു സിവി ഉണ്ടായിരിക്കുന്നത് ഉൾപ്പെടെ നിരവധി മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇതിനായി ആറ് വര്‍ഷത്തോളമായി പരിശ്രമിക്കുകയാണ്. കുവൈത്ത് ജോയിന്‍സ് ദി ഗള്‍ഫ് സ്പേസ് റേസ്... എ ലോക്കല്‍ സ്ട്രാറ്റജിക്ക് പ്ലാന്‍ എന്ന പേരില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനായി. മുമ്പ് സഹകരിച്ചിട്ടുള്ള അന്താരാഷ്ട്ര സംഘടനകൾ അവാർഡിനായി നാമനിർദ്ദേശം ചെയ്തു. ഈ കോൺഫറൻസിൽ മത്സരത്തിനായി 4,000 പേപ്പറുകൾ സമർപ്പിച്ചുവെന്നും അല്‍ അരൈമാന്‍ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News