കുവൈത്തിൽ മുട്ടയുടെ വില 40 ശതമാനമെങ്കിലും ഉയരുമെന്ന് മുന്നറിയിപ്പ്

  • 14/10/2022

കുവൈത്ത് സിറ്റി: മുട്ടയുടെ വില 40 ശതമാനമെങ്കിലും ഉയരുമെന്ന് മുന്നറിയിപ്പ്. സമാന്തര വിപണികളിൽ മുട്ടയുടെ വില 25 ശതമാനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. വരും കാലയളവിലും ഇത് 40 ശതമാനത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. തീറ്റയുടെ വില വർദ്ധന, പക്ഷിപ്പനി വ്യാപനം, മുട്ട ഉൽപ്പാദിപ്പിക്കുന്ന കമ്പനികളിലൊന്നിന്‍റെ കുത്തക എന്നിവയാണ് വില വര്‍ധനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അന്യായമായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.

വില സ്ഥിരത ഉറപ്പാക്കുന്നതിനും ബഹിഷ്‌കരണ നയം പിന്തുടരുന്നതിനുമൊപ്പം മുട്ട ഉൽപ്പാദിപ്പിക്കുന്നതിന് ഒരു പ്രാദേശിക കമ്പനി സ്ഥാപിച്ചുള്ള ഇടുപെടലാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം, വില ഉയർത്താനുള്ള ഉൽപ്പാദന കമ്പനികളുടെ അഭ്യർത്ഥന നിരസിച്ചതായി സഹകരണ സംഘങ്ങളുടെ യൂണിയൻ സ്ഥിരീകരിച്ചു. സഹകരണ സംഘങ്ങളുടെ വിവിധ പ്രധാന, അനുബന്ധ വിപണികളിൽ മുട്ടകൾ ഇല്ലാത്ത അവസ്ഥയാണെന്നും സഹകരണ സംഘ വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News