കുവൈറ്റ് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന് യോഗ്യമെന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികന്‍ അഹമ്മദ് അൽ ദിൻ

  • 14/10/2022

കുവൈത്ത് സിറ്റി: രാജ്യം സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന് യോഗ്യമാണെന്ന് കുവൈത്ത് മാർക്സിസ്റ്റ് സൈദ്ധാന്തികനായ അഹമ്മദ് അൽ ദിൻ. പൗരന്മാരുടെ വരുമാനവും ക്ഷേമവും മെച്ചപ്പെടുത്തലും ആരോഗ്യ-സാമൂഹിക സുരക്ഷയും കുവൈത്തികളുടെ ജീവിതത്തിൽ പതിറ്റാണ്ടുകളായി നേടിയെടുത്ത പുരോഗമനപരവും രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അൽ ദിൻ ഇക്കാര്യം പറഞ്ഞത്. 

ഒരു  ദിവാനിയ സന്ദർശനവേളയിൽ പങ്കെടുത്തവരിൽ ചിലർ തന്നോട് തമാശയായി ചോദിച്ച കാര്യം അദ്ദേഹം എടുത്ത് പറഞ്ഞു. ആരാണ് ഇക്കാലത്ത് കമ്മ്യൂണിസത്തെയോ സോഷ്യലിസത്തെയോ പിന്തുണയ്ക്കുന്നതെന്നായിരുന്നു ആ ചോദ്യം. നിങ്ങൾ പിന്തുണയ്ക്കുന്നു എന്ന മറുപടി നല്‍കിയപ്പോള്‍ അവര്‍ ആശ്ചര്യപ്പെട്ടു. എണ്ണക്കമ്പനികൾ വ്യാപാരികളുടെ കൈകളിലാകുന്നത് നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവരോട് ചോദിച്ചു, ഇല്ലെന്നായിരുന്നു മറുപടി. ആരോഗ്യം, വിദ്യാഭ്യാസം, മിൽ കമ്പനി എന്നിവയും വ്യാപാരികളുടെ കൈകളിലാകുവാൻ  നിങ്ങൾ സമ്മതിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അവര്‍ ഇല്ലെന്ന് മറുപടി നല്‍കി. അതിനാൽ നിങ്ങൾ തന്നെ സോഷ്യലിസത്തെ പിന്തുണയ്ക്കുന്നുവെന്ന് അവരോട് പറഞ്ഞുവെന്നും അൽ ദിൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News