കുവൈത്തിൽ മഴയുടെ സീസൺ അടുത്തു, ഡിസംബർ 22മുതൽ കൊടും ശൈത്യം

  • 15/10/2022

കുവൈത്ത് സിറ്റി: കുവൈത്തിലും മേഖലയിലും സ്വാഭാവിക മഴയുടെ സീസൺ അടുത്തു വരികയാണെന്ന് അൽ അജ്‍രി സയന്റിഫിക്ക് സെന്റർ അറിയിച്ചു. മാർക്കിം​ഗ് സീസൺ ഇന്ന്  കുവൈത്തിലും അറേബ്യൻ പെനിൻസുലയിലേക്കും എത്തും. ജ്യോതിശാസ്ത്രപരമായി ഇതിനെ നാലായാണ് തിരിച്ചിരിക്കുന്നത്. പകൽ സമയത്തെ ചൂടിന് വരുന്ന ദിവസങ്ങളിൽ കുറവുണ്ടാകും. അടുത്ത നവംബർ അവസാനത്തോടെ ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങൾ ആരംഭിക്കും.

ഇതോടെ താപനില 40 ഡി​ഗ്രിയിലേക്ക് താഴും. ഡിസംബർ 22ഓടെ കുവൈത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താപനിലയെത്തും. മാർക്കിം​ഗ് സീസണിന്റെ അവസാനം എന്നത് മഴയുടെ അവസാനമെന്ന് അർത്ഥമാക്കുന്നില്ല. കാരണം ചില വർഷങ്ങളിലെ കുവൈത്തിലെ ശൈത്യകാലത്ത് ഇടവേളകളിൽ മഴയും തണുപ്പും മാറി മാറി വരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News