വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി ആരോപണം; കുവൈത്തിൽ പ്രവാസി അധ്യാപികയ്ക്കെതിരെ അന്വേഷണം

  • 15/10/2022

കുവൈത്ത് സിറ്റി: വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി ആരോപണത്തെ തുടർന്ന് പ്രവാസി അധ്യാപികയ്ക്കെതിരെ അന്വേഷണം. വ്യാഴാഴ്ചത്തെ ഷിഫ്റ്റിന്റെ അവസാനത്തിൽ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ മുടിയുടെ ഒരു ഭാഗം മുറിച്ചെന്നാരോപിച്ച് പ്രവാസി അധ്യാപികയ്ക്കെതിരെ മന്ത്രാലയം  അന്വേഷണം ആരംഭിച്ചതായി മുബാറക് അൽ കബീർ ഗോവർണറേറ്റ്  ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അയ്ദ് അൽ അജ്മി സ്ഥിരീകരിച്ചു. 

അധ്യാപിക മുടി മുറിച്ചതായി കണ്ടെത്തിയാൽ രക്ഷിതാവിന് പൊലീസ് സ്റ്റേഷനിൽ കേസ് നൽകാൻ സാധിക്കും. നിയമകാര്യ വകുപ്പ് ഞായറാഴ്ച  മൊഴിയെടുക്കാൻ അധ്യാപികയെ വിളിപ്പിക്കും. കുറ്റക്കാരിയാണെന്ന് തെളിയിക്കപ്പെട്ടാൽ അധ്യാപികയെ സർവ്വീസിൽ നിന്ന് പിരിച്ചുവിടും. അന്വേഷണം പൂർത്തിയായാലുടൻ ഇതിനുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് അൽ അജ്മി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News