ബാക്ടീരിയൽ ന്യുമോണിയ മൂലം കുവൈത്തിൽ പ്രതിവർഷം 40 മരണങ്ങൾ; വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു

  • 15/10/2022

കുവൈത്ത് സിറ്റി: ജഹ്‌റ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. മുഹമ്മദ് ഒവൈദ അൽ അജ്മി ശീതകാല വാക്‌സിനേഷനുള്ള ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചു, ഓഡിറ്റർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിന് ഉടനടി കേന്ദ്രം സജ്ജീകരിച്ചു കഴിഞ്ഞു. ആരോ​ഗ്യ മന്ത്രാലയം സംഘടിപ്പിച്ച കാല വാക്‌സിനേഷൻ ക്യാമ്പയിൻ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ആരംഭിച്ചെന്ന് ജഹ്‌റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഫിറാസ് അൽ ഷമ്മാരി പറഞ്ഞു.

രോഗലക്ഷണങ്ങൾ കുറയ്ക്കുക എന്നതാണ് വാക്സിനേഷന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച്, അപകടസാധ്യതയുള്ള ആളുകൾക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്നു. ബാക്ടീരിയൽ ന്യുമോണിയ വർഷം തോറും ദശലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. ഈ രോഗം ബാധിച്ച് പ്രതിവർഷം 40 മരണങ്ങൾ കുവൈത്തിലുണ്ടാകുന്നുണ്ട്. അപകടസാധ്യതയുള്ളവരെയാണ് ​ഗുരുതരമായി ഇത് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News