സ്പ്രിംഗ് ക്യാമ്പിംഗ് സീസണ്‍; തയാറെടുപ്പ് ആരംഭിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി

  • 15/10/2022

കുവൈത്ത് സിറ്റി: സ്പ്രിംഗ് ക്യാമ്പിംഗ് സീസണിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി. എല്ലാ വർഷവും നവംബർ 15 മുതൽ മാർച്ച് 15 വരെ നീളുന്നതാണ് സ്പ്രിംഗ് ക്യാമ്പിംഗ്. ഇതിന് താൽക്കാലികമായി സജ്ജമാക്കിയ സൈറ്റുകളും മറ്റും അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികളുടെ ഏകോപന യോഗം ഇന്നലെ നടന്നു. കഴിഞ്ഞ വർഷത്തെ മുനിസിപ്പൽ കൗൺസിലിന്‍റെ തീരുമാനപ്രകാരം ക്യാമ്പിന്റെ താമസസ്ഥലം ബുക്കിംഗ്  മൂല്യം 100 ദിനാർ റീഫണ്ടബിൾ ആയും 50 ദിനാർ നോൺ റീഫണ്ടബിൾ ഫീസായും നിശ്ചയിച്ചിരുന്നു.

2022-23 സീസണിൽ സ്പ്രിംഗ് ക്യാമ്പിംഗിനായി താൽക്കാലികമായി അനുവദിച്ച സൈറ്റുകൾ പഠിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള കമ്മിറ്റി ഇന്നലെ അതിന്റെ ആമുഖ യോഗമാണ് ചേര്‍ന്നത്. ഹവല്ലിയിലെയും അഹമ്മദിയിലെയും മുനിസിപ്പൽ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ എം. ഫഹദ് അൽ ഷാറ്റിലിയുടെ നേതൃത്വത്തിലായിരുന്നു യോഗം. എല്ലാ സർക്കാർ ഏജൻസികളിൽ നിന്നുമുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തില്‍ നിയുക്തമായ ചുമതലകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രവർത്തന സംവിധാനം വികസിപ്പിക്കുന്നത് ചര്‍ച്ചയായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News