2013 മുതൽ കുവൈറ്റ് പ്രവാസികൾക്ക് നൽകിയ ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധിക്കും

  • 15/10/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷങ്ങളിൽ പ്രവാസികള്‍ക്ക് നല്‍കിയ ഡ്രൈവിംഗ് ലൈസൻസുകൾ നിയമപരമായ രീതിയിലാണെന്ന് ഉറപ്പാക്കാൻ അവലോകനം ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു. അനധികൃതമായി ഡ്രൈവിംഗ് ലൈസൻസ് നേടിയതായി കണ്ടെത്തിയാൽ ഉടമകളെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ നിലവിൽ വന്ന 2013 മുതൽ പ്രവാസികൾക്ക് നൽകിയ ലൈസൻസുകൾ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ മേജർ ജനറൽ തൗഹീദ് അൽ കന്ദരി പറഞ്ഞു.  ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ നിയന്ത്രണങ്ങൾ പ്രകാരം, ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കണമെങ്കില്‍ പ്രവാസികൾ യൂണിവേഴ്സിറ്റി ബിരുദധാരികളും, കുറഞ്ഞത് 600 കുവൈത്തി ദിനാര്‍ പ്രതിമാസ ശമ്പളം വാങ്ങുന്നവരും ആയിരിക്കണം. രാജ്യത്ത് കുറഞ്ഞത് രണ്ട് വർഷമായി നിയമപരമായ രീതിയില്‍ താമസിക്കുന്നവരും ആയിരിക്കണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇



Related News