സ്പ്രിംഗ് ക്യാമ്പുകളിലെ നിയമലംഘനം; നടപടിക്കൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 16/10/2022

കുവൈത്ത് സിറ്റി: നിയമലംഘനം നടത്തുന്ന ക്യാമ്പുകളുടെ ഫയൽ അടുത്ത ചൊവ്വാഴ്ച നടക്കുന്ന കമ്മിറ്റി യോഗത്തിൽ ആഭ്യന്തര മന്ത്രാലയവുമായി ചർച്ച ചെയ്യുമെന്ന് സ്പ്രിംഗ് ക്യാമ്പ്സ് കമ്മിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രത്യേകിച്ചും സമീപകാലത്തും രാജ്യം സാക്ഷ്യം വഹിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യങ്ങള്‍ കണിക്കിലെടുത്താണിത്. വന്‍ തോതില്‍ ലഹരി മരുന്നതാണ് പിടിക്കപ്പെടുന്നത്. നിയമലംഘനം നടത്തുന്ന ക്യാമ്പ് നീക്കം ചെയ്യുന്നതിലും അതിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിലും മുനിസിപ്പാലിറ്റി തൃപ്തരല്ല. 

എന്നാൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അന്വേഷണങ്ങൾ നടത്തും. നിയമലംഘനം നടത്തുന്ന ക്യാമ്പുകളുടെ ഉടമകൾ കൂടുതലും പ്രവാസികളാണ്. ഉടമകളെ തിരിച്ചറിയാൻ കഴിയാത്ത ക്യാമ്പുകളെ സംബന്ധിച്ചിടത്തോളം മുനിസിപ്പാലിറ്റി മുന്നറിയിപ്പ് കൂടാതെ തന്നെ ഉടനടി അത് നീക്കം ചെയ്യും. അവയുടെ ഉടമകളെ കുറിച്ച് അന്വേഷിക്കുകയും ചെയ്യും. ക്യാമ്പുകളിൽ വിപുലമായ ഫീൽഡ് ക്യാമ്പയിനുകള്‍ ആരംഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News