കുവൈത്തിൽ മുട്ട വില ഉയരുന്നത് തുടരുന്നു; പരാതിപ്പെട്ട് പൗരന്മാരും താമസക്കാരും

  • 16/10/2022

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും മുട്ടയുടെ വില ഉയരുന്നത് തുടരുന്നു. കുറച്ച് കാലം മുമ്പ് 1.1 ദിനാര്‍ ആയിരുന്ന ചില കമ്പനികളുടെ വില 1.6 ദിനാറും കടന്നിട്ടുണ്ട്. അന്യായമായ രീതിയില്‍ മുട്ട വില ഉയരുന്നതിനെതിരെ പൗരന്മാരും താമസക്കാരും പരാതികള്‍ ഉന്നയിക്കുന്നുണ്ട്. മുട്ട വില കുതിച്ച് ഉയരുന്ന സാഹചര്യത്തിലും സ്റ്റോക്കില്‍ കുറവ് ഒന്നും വന്നിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം.

വില വർധിപ്പിക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ടെന്നാണ് മുട്ട ഉത്പാദിപ്പിക്കുന്ന കമ്പനികൾ അവകാശപ്പെടുന്നത്. എന്നാല്‍, അത് കണ്ടെത്തുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. പ്രശ്നത്തിന്റെ കാരണവും അതിന്‍റെ പരിഹാരങ്ങളും ഭാവിയിൽ മുട്ടയുടെ വിലയിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. 12 മുട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പെട്ടിക്ക് വിവിധ ഏരികളില്‍ പല വിലയുണ്ടാകുന്ന സാഹചര്യവുമുണ്ട്. കോഴിവളർത്തൽ കമ്പനികൾ അടുത്തിടെ സഹകരണ സംഘങ്ങളുടെ യൂണിയനോട് മുട്ട വില 25 ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News