കുവൈറ്റ് പോലീസ് വാഹനത്തില്‍ കൂട്ടിയിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

  • 16/10/2022

കുവൈത്ത് സിറ്റി: വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് പട്രോളിംഗ് സംഘത്തിന്‍റെ വാഹനത്തില്‍ കൂട്ടിയിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.  ലഹരി പദാർത്ഥങ്ങൾ കൈവശം വച്ചിരുന്ന പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്. പ്രതി ലഹരിമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍ ആയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ സഹായിച്ച പൗരന്മാർക്ക് ആഭ്യന്തര മന്ത്രാലയം നന്ദി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പരിക്ക് നിസ്സാരമാണെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News