കുവൈത്തിൽ ന‌ടന്ന ഏഷ്യൻ യൂത്ത് അത്‍ലറ്റിക്ക് ചാമ്പ്യൻഷിപ്പ്; 17 മെഡലുകൾ നേടി ഇന്ത്യ

  • 16/10/2022


കുവൈത്ത് സിറ്റി: കുവൈത്തിൽ ന‌ടന്ന ഏഷ്യൻ യൂത്ത് അത്‍ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 17 മെഡലുകൾ സ്വന്തമാക്കി ഇന്ത്യൻ സംഘം. ഈ മാസം 13ന് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ 35 അം​ഗ ഇന്ത്യൻ ടീം ആണ് പങ്കെടുത്തത്. 33 ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 400 അത്‍ലറ്റുകളും സ്റ്റാഫുകളുമാണ് ചാമ്പ്യൻഷിപ്പിനായി കുവൈത്തിൽ എത്തിയത്. ചൈനയ്ക്ക് പിന്നിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചത്. 2019 ഹോങ്കോം​ഗിൽ നടന്ന ഏഷ്യൻ യൂത്ത് അത്‍ലറ്റിക്ക് ചാമ്പ്യൻഷിപ്പിലും ഇന്ത്യക്കായിരുന്നു രണ്ടാം സ്ഥാനം.

കുവൈത്തിലെ ഇന്ത്യൻ എംബസി ശനിയാഴ്ച വൈകുന്നേരം ടീമിന് സ്വീകരണം ഒരുക്കിയിരുന്നു. ഇന്ത്യക്കായി പോൾ വോൾട്ടിൽ കുൽദീപ് കുമാർ ആണ് മെഡൽ നേട്ടം തുടങ്ങിവച്ചത്. വെങ്കല മെഡൽ സ്വന്തമാക്കിയ കുൽദീപ് 4.80 മീറ്റർ താണ്ടി തന്റെ വ്യക്തി​ഗത തലത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കുവൈത്തിൽ കാഴ്ചവച്ചത്. ഷോട്ട് പുട്ടിൽ 19.37 മീറ്റർ ദൂരം എറിഞ്ഞു കൊണ്ട് ആകാശ് യാദവ് ആണ് ഇന്ത്യയുടെ ആദ്യ സുവർണ മെഡൽ പേരിലെഴുതിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News