വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവം; കുവൈത്തിൽ പ്രവാസി അധ്യാപികയ്ക്ക് സസ്പെൻഷൻ

  • 16/10/2022

കുവൈത്ത് സിറ്റി: വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രവാസി അധ്യാപികയ്ക്കെതിരെ നടപടി. വിദ്യാർത്ഥിനിയുടെ മുടി അധ്യാപിക മുറിച്ചതായി വ്യക്തമായതായി  മുബാറക് അൽ കബീർ ഡിസ്ട്രിക്ട് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അയ്ദ് അൽ അജ്മി സ്ഥിരീകരിച്ചു. ഇതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അധ്യാപികയുടെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുന്നത് ഉൾപ്പെടയുള്ള നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

അധ്യാപിക ജോലി ചെയ്യുന്ന സ്‌കൂളിന്റെ അഡ്മിനിസ്ട്രേഷൻ അവർക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്ന് അൽ അജ്മി പറഞ്ഞു. എന്നാൽ, ആരോപണം ശരിയാണെന്ന് ബോധ്യമായതോടെ അഡ്മിനിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ മറ്റ് എല്ലാ പരിഗണനകൾക്കും ഉപരിയാണെന്ന് അൽ അജ്മി ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News