തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു; ടെക്സാസ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

  • 16/10/2022

കുവൈറ്റ് സിറ്റി : തിരുവനന്തപുരം വർക്കല സ്വദേശി പ്രസൂൺ (41)  ഫർവാനിയ ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്തിൻ്റെ സജീവ പ്രവർത്തകനായിയുന്നു.  പ്രസൂണിന്റെ   നിര്യാണത്തിൽ ടെക്സാസ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. കെ.കെ.എം.എ. മാഗ്നറ്റ് വൈസ് പ്രസിഡൻ്റ് (അഹമ്മദി സോൺ) സലീം കൊമ്മേരിയുടെ നേതൃത്ത്വത്തിൽ പേപ്പർ വർക്കുകൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് കുവൈത്ത് എയർവെയ്സ് വിമാനത്തിൽ നാട്ടിലേക്ക് പോകും. ടെക്സാസ് കുവൈത്ത് രക്ഷാധികാരി അരുൺ രാജഗോപാൽ മൃതദേഹത്തെ അനുഗമിക്കുന്നു. പ്രസൂൺ ൻ്റെ വിയോഗത്തിൽ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്ക് ചേരുന്നതായി ടെക്സാസ് പ്രസിഡൻ്റ് ജിയാഷ് അബ്ദുൾകരീം, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News