സാൽമിയയിലെ ഒഴിഞ്ഞ പ്രദേശങ്ങൾ ഉപയോ​ഗപ്പെടുത്തുന്നതിന് അനുമതി തേടി പബ്ലിക് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനി

  • 16/10/2022

കുവൈത്ത് സിറ്റി: സാൽമിയയുടെ പ്രാന്തപ്രദേശത്തെ മനോഹരമാക്കാനുള്ള പരിശ്രമങ്ങളുടെ ഭാ​ഗമായി ഉപയോ​ഗിക്കാത്ത സ്ഥാലങ്ങൾ നിയന്ത്രിച്ച് കൊണ്ട് അവിടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണണെന്ന് പബ്ലിക് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനി മുനിസിപ്പാലിറ്റിയോട് അഭ്യർത്ഥിച്ചു. കമ്പനി സിഇഒ എഞ്ചിനിയർ സലാഹ് അൽ ഒത്‍മാൻ ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റിക്ക് കത്ത് എഴുതിയിട്ടുണ്ട്. രാജ്യത്തെ എല്ലാ മേഖലകളിലും വർധിച്ചുവരുന്ന കാറുകളെ ഉൾക്കൊള്ളാൻ പാർക്കിംഗ് സ്ഥലങ്ങൾ നൽകിക്കൊണ്ട് മന്ത്രിമാരുടെയും മുനിസിപ്പാലിറ്റിയുടെയും ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിന് സംഭാവനകൾ നടൽകാനുള്ള താത്പര്യം വിശദീകരിക്കുന്നതാണ് കത്ത്.

ഈ പ്രവർത്തനത്തിലൂടെ ഗതാഗതം സുഗമമാക്കുകയും ഹവല്ലി ഗവർണറേറ്റിലെ ഉപയോഗിക്കാത്ത സ്ഥലങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കി കൊണ്ട് വരുമാനം വർധിപ്പിക്കുകയും ചെയ്യാൻ സാധിക്കും. ഒപ്പം സാൽമിയ പ്രദേശത്തെ മനോഹരമാക്കാനും സാധിക്കും. യാർഡുകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉപരിതല കാർ പാർക്കുകളായി ഉപയോഗിക്കുന്നതിനുമായി 4 ഒഴിഞ്ഞ സ്ഥലങ്ങൾ അനുവദിക്കുന്നതിനുള്ള അനുമതിയാണ് അൽ ഒത്‍മാൻ തേടിയിരിക്കുന്നത്.
 
കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News