കുവൈത്തിവത്കരണം: വർക്കിംഗ് ഗ്രൂപ്പിന്റെ കാലാവധി 3 മാസത്തേക്ക് നീട്ടി

  • 16/10/2022


കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയം അതിന്റെ പ്രോജക്ട് കരാറുകളിൽ കുവൈത്തിവത്കരണം നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന വർക്കിംഗ് ഗ്രൂപ്പിന്റെ കാലാവധി 3 മാസത്തേക്ക് നീട്ടി. മന്ത്രാലയത്തിലെ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ നേതൃത്വത്തിൽ 9 അംഗങ്ങളുള്ള ടീമാണ് ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്ത് യോഗം ചേരുന്നത്. കുവൈത്തിവത്കരണ തീരുമാനത്തിന് വിധേയമായി കരാറുകളുടെ നിയന്ത്രണം നടപ്പിലാക്കുന്നതും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള സമഗ്രമായ പദ്ധതി വികസിപ്പിക്കുന്നതും ഈ ടീമിന്റെ ഉത്തരവാദിത്തമാണ്.

കുവൈത്തി തൊഴിലാളിയുമായി ബന്ധപ്പെട്ട കരാറുകളിൽ അനുശാസിക്കുന്ന ബാധ്യതകൾ ലംഘിക്കുന്ന സാഹചര്യത്തിൽ കരാറിൽ പറഞ്ഞിട്ടുള്ള പിഴകൾ ചുമത്താനും ടീം ബന്ധപ്പെട്ട അതോറിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്. ഒപ്പം കരാറുകളിൽ കുവൈത്തികൾക്ക്  തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് ഹ്രസ്വവും ദീർഘകാലവുമായ പദ്ധതികൾ തയ്യാറാക്കുകയും കുവൈത്തിവത്കരണ പ്രോഗ്രാമിന്റെ ഫോളോ-അപ്പ് ടീമിന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News