കുവൈത്തിൽ ലഹരി മരുന്ന് നിർമ്മാണം; രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ

  • 17/10/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാരെയും വിൽപ്പനക്കാരെയും പിടികൂടുന്നതിനുള്ള കടുത്ത പരിശോധനകൾ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാ​ഗങ്ങൾ. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് ഉത്പാദന കേന്ദ്രം നടത്തിയിരുന്ന രണ്ട് ഏഷ്യക്കാർ അറസ്റ്റിലായി. ഇവരിൽ നിന്ന് നാല് കിലോ​ഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. കൂടാതെ, കാൽ കിലോ ഹാഷിഷ്, ലഹരിമരുന്ന് നിർമ്മാണത്തിനുള്ള ഉത്പന്നങ്ങൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. 

ഫീൽഡ് ഫോളോ-അപ്പിലൂടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഡിറ്റക്ടീവുകൾ പ്രാകൃത രീതിയിൽ നിർമ്മിച്ച ഷാബിന്റെ വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരക്ഷാ വൃത്തങ്ങളെ വൃത്തങ്ങളെ വിവരം അറിയിച്ചത്. ഹവല്ലി ഗവർണറേറ്റിൽ താമസിക്കുന്ന ഒരു ഏഷ്യൻ മയക്കുമരുന്ന് കച്ചവടക്കാരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നാല് കിലോ​ഗ്രാം മയക്കുമരുന്ന്, കാൽ കിലോ ഹാഷിഷ്, പണം എന്നിവ കണ്ടെത്തിയത്. ഇയാളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരമാണ് അടുത്തയാളെയും അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News