11 പുതുമുഖങ്ങളുമായി പുതിയ കുവൈറ്റ് മന്ത്രിസഭ

  • 17/10/2022

കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭയ്ക്ക് അം​ഗീകാരം നൽകി കൊണ്ട് അമിരി ഉത്തരവ് പുറത്തിറങ്ങി. നിലവിലുണ്ടായിരുന്ന മന്ത്രിസഭയിൽ നിന്നുള്ള മൂന്ന് പേരാണ് ഇത്തവണയും ക്യാബിനറ്റിലുള്ളത്. 11 പേർ പുതുമുഖങ്ങളാണ്. രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പുതിയ സർക്കാരിൽ എണ്ണ, വാണിജ്യം, വ്യവസായം, വിദേശകാര്യം, പ്രതിരോധം, വൈദ്യുതി, പൊതുമരാമത്ത് എന്നീ വകുപ്പുകൾക്കാണ് പുതിയ മന്ത്രിമാർ എത്തിയത്. എംപിമാരുടെ എതിർപ്പിനെത്തുടർന്ന് മുൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ സബാഹ് സ്ഥാനം നിരസിച്ചു. 


മുൻ ഓയിൽ മന്ത്രി മുഹമ്മദ് അൽ ഫാറസിനും മുനിസിപ്പാലിറ്റി, കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി റാണ അൽ ഫെയർസിനും സമാന അവസ്ഥ തന്നെ ആയിരുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ്, ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ മുതൈരി, ധനകാര്യ മന്ത്രി അബ്ദുൾവഹാബ് അൽ റുഷൈദ് എന്നിവരാണ് സ്ഥാനം നിലനിൽത്തിയവർ. കുവൈത്ത് ഭരണഘടന പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രാജിവെക്കുകയും പുതിയത് രൂപീകരിക്കുകയും വേണമെന്നാണ് വ്യവസ്ഥ. നേരത്തെ, ഒക്‌ടോബർ ആറിന് ഒരു മന്ത്രിസഭാഘടന പ്രഖ്യാപിച്ചെങ്കിലും എംപിമാരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഉടൻ തന്നെ പിൻവലിക്കുകയായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News