കുവൈത്തിൽ 433 റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 17/10/2022

കുവൈത്ത് സിറ്റി: പൊതു സുരക്ഷാ മേഖലയുടെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആറ് ​ഗവർണറേറ്റുകളിലെയും സുരക്ഷാ ഡയറക്ടറേറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഫോൺ വഴി ഓപ്പറേഷൻസ് റൂമിന് ലഭിച്ച 2,162 കമ്മ്യൂണിക്കേഷനുകൾ കഴിഞ്ഞ ആഴ്‌ചയിൽ കൈകാര്യം ചെയ്തു. 717 മാനുഷിക സഹായങ്ങൾ നൽകുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജീബിന്റെ മേൽനോട്ടത്തിൽ പൊതു സുരക്ഷാ ഉദ്യോഗസ്ഥർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 750 സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.

വാണ്ടഡ് ലിസ്റ്റിലുള്ള 15 പേരാണ് അറസ്റ്റിലായത്. സ്ഥിരവും മൊബൈൽ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളും വഴി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 167 പേരെ അറസ്റ്റ് ചെയ്തു. പൊതു സുരക്ഷാ ഓഫീസർമാർ ആവശ്യമായ രേഖകൾ കൈവശം ഇല്ലാത്ത 266 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ മയക്കുമരുന്നുമായി ബന്ധപ്പെട്ട 81 പേർ അറസ്റ്റിലായി. അവരെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തുയ പ്രാദേശിക മദ്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള അഞ്ച് ഫാക്ടറികൾ പൂട്ടിക്കുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News