'കെ നെറ്റ്' വഴിയുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് പ്രവർത്തനങ്ങളിൽ വർധന

  • 17/10/2022

കുവൈത്ത് സിറ്റി: ഷെയർഡ് ഇലക്ട്രോണിക് ബാങ്കിംഗ് സർവീസസ് കമ്പനിയായ 'കെ നെറ്റ്' വഴിയുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് പ്രവർത്തനങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ. ഇടപാടുകളുടെ എണ്ണം 63 മില്യണിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 21.9 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്. അതേസമയം, 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് വളർച്ചാ നിരക്ക് 63.4 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് പേയ്‌മെന്റ് പ്രവർത്തനങ്ങളുടെ മൂല്യത്തെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ സെപ്റ്റംബറിൽ ഇത് 2.7 ബില്യൺ ദിനാറിലെത്തിയിട്ടുണ്ട്. 2021 സെപ്റ്റംബറിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15.2 ശതമാനം വർധനവാണ് വന്നത്. അതേസമയം പ്രവർത്തനങ്ങളുടെ മൂല്യത്തിന്റെ വളർച്ച 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 46.7 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നത്. കൂടാതെ, മാത്രമല്ല, കഴിഞ്ഞ സെപ്റ്റംബറിൽ ഇലക്ട്രോണിക് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ 13 ശതമാനം വളർച്ചയാണ് ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയത്. അതേസമയം വളർച്ചാ നിരക്ക് 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 20.3 ശതമാനം ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News