പ്രധാനമന്ത്രിക്കും പുതിയ മന്ത്രിമാര്‍ക്കും നിര്‍ദേശങ്ങളുമായി കുവൈറ്റ് കിരീടാവകാശി

  • 18/10/2022

കുവൈത്ത് സിറ്റി: കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെയും പുതുതായി പുതിയ മന്ത്രിമാരെയും ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്യാൻ സ്വീകരിച്ചു. വികസന പദ്ധതികൾ നടപ്പിലാക്കാനും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും പാർപ്പിട യൂണിറ്റുകൾ നൽകാനും അഴിമതി തടയാനും അഴിമതിക്കാരെ അടിച്ചമർത്താനും പുതിയ സർക്കാരിനോട് കിരീടാവകാശി ആവശ്യപ്പെട്ടു. 

നിയമങ്ങള്‍ കൃത്യമായും തുല്യമായും പ്രയോഗിക്കുകയും സമഗ്രതയും സുതാര്യതയും വർധിപ്പിക്കുകയും കുവൈത്തിലെ ജനങ്ങളെ ബാധിക്കുന്ന മുൻഗണനാ വിഷയങ്ങൾ നടപ്പിലാക്കുകയും വേണം. തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള സുപ്രധാനമായ ഉത്തരവാദിത്വം തിരിച്ചറിയുന്നുണ്ടെന്ന് ചുമതലയേൽക്കുകയും സത്യപ്രതിജ്ഞ നിർവഹിക്കുകയും ചെയ്ത ശേഷം പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് പ്രതികരിച്ചു. മാതൃരാജ്യത്തിന്റെ പദവി ഉയർത്തുന്നതിനും പൗരന്മാരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും വേണ്ടി എല്ലാ വിഭവങ്ങളും വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News