സുപ്രീം ട്രാഫിക് കൗൺസിൽ യോഗം; കുവൈത്തിലെ ഗതാഗതക്കുരുക്ക് വിഷയങ്ങള്‍ ചര്‍ച്ചയായി

  • 18/10/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ലെഫ്റ്റനന്‍റ് ജനറൽ അൻവർ അൽ ബർജാസിന്‍റെ അധ്യക്ഷതയില്‍ സുപ്രീം ട്രാഫിക് കൗൺസിൽ യോഗം ചേര്‍ന്നു. രാജ്യത്തെ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയങ്ങളില്‍ ആഭ്യന്തര മന്ത്രിയുടെ നിർദേശങ്ങൾ യോഗം ചര്‍ച്ച ചെയ്തു. സ്കൂള്‍ വര്‍ഷത്തിന്‍റെ തുടക്കത്തിലെ ഗതാഗത പ്രശ്നങ്ങള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ഫീൽഡ് ടൂറുകൾ ഉള്‍പ്പെടെ വഴി നടപ്പാക്കിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. 

എല്ലാ പ്രധാന, സെക്കൻഡറി റോഡുകളിലും സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും സമീപവുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പൊതു നയങ്ങൾ, ട്രാഫിക് പ്ലാനുകൾ, നിർദ്ദേശങ്ങൾ എന്നിവ അവലോകനം ചെയ്തു. ഗതാഗതം സുഗമമാക്കുന്നതിന് സഹായിക്കുന്ന ദ്രുത പരിഹാരങ്ങളിൽ എത്തിച്ചേരാൻ വേണ്ട കാര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയായത്. ട്രാഫിക് പ്രശ്‌നത്തിന് പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി അൽ ബർജാസ് ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News