കുവൈത്തിലെ അദൈലിയ ജമിയ ഇനി തലാബത്തിലും

  • 18/10/2022

കുവൈത്ത് സിറ്റി: തലാബത്ത്  വെബ്സൈറ്റ് വഴി  ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വിദഗ്ധരായ തലാബത്ത് ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയുമായി അദൈലിയ ജാമിയ   അസോസിയേഷൻ കരാർ ഒപ്പിട്ടതായി അദൈലിയ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാർക്കറ്റ് ആൻഡ് പർച്ചേസിംഗ് കമ്മിറ്റി തലവൻ സൗദ് അൽ തുവൈജ്‍രി പറഞ്ഞു. ഇലക്ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി അസോസിയേഷന്റെ ഉപഭോക്താക്കളുടെ അഭ്യർത്ഥനകൾ തലാബത്ത് സ്വീകരിക്കുകയും കൈമാറുകയും ചെയ്യും. 

ഉപഭോക്താക്കളു‌ടെ അഭ്യർത്ഥനകൾ സ്വീകരിക്കുക, അവർ ആവശ്യപ്പെടുന്ന ഇനങ്ങൾ എത്രയും വേഗം എത്തിക്കുക, സെൻട്രൽ മാർക്കറ്റിലും അൽ  അദൈലിയ സ്വീറ്റ്‌സ് ആൻഡ് പേസ്ട്രി ബേക്കറിയുടെ ശാഖയിലും ഈ സംവിധാനം നടപ്പിലാക്കാൻ തുടങ്ങിയായി ബന്ധപ്പെട്ടവർ അറിയിച്ചു. സംവിധാനം പ്രയോഗിക്കുന്നതിന്റെ പ്രാധാന്യവും അസോസിയേഷന്റെ മൊത്തത്തിലുള്ള വിൽപ്പന നിലവാരം ഉയർത്തുന്നതിന് അത് നൽകുന്ന ഫലപ്രദമായ സംഭാവനയും അൽ തുവൈജ്‍രി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News