കാന്‍സര്‍ രോഗികള്‍ക്ക് ബോധവത്കരണം: കുവൈത്തിൽ 2,254 നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് പ്രത്യേക പരിശീലനം

  • 18/10/2022

കുവൈത്ത് സിറ്റി: കാൻസർ രോഗികളുമായും അവരുടെ കുടുംബങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും അവരുടെ ആവശ്യമായ ആരോഗ്യ അവബോധം അവരില്‍ ഉറപ്പാക്കുന്നതിനും 2,254 നഴ്‌സിംഗ് സ്റ്റാഫുകൾക്കാണ് പ്രത്യേക പരിശീലനം നൽകുന്നതെന്ന് ദേശീയ കാൻസർ ബോധവത്കരണ കാമ്പയിൻ അറിയിച്ചു. കാന്‍സര്‍ എന്നാല്‍ എന്താണെന്നും, കുവൈത്തിലും ലോകത്തും വ്യാപിക്കുന്നതിന്റെ ഘട്ടങ്ങളും വ്യാപന നിരക്കും ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത പ്രോഗ്രാം ഓങ്കോളജിസ്റ്റുകൾ പരിശീലനാർത്ഥികൾക്കായി തയ്യാറാക്കിയിട്ടുണ്ട്.

രോഗനിർണ്ണയത്തിന്റെയും ചികിത്സയുടെയും രീതികളും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യവും അതിൽ നിന്ന് വീണ്ടെടുക്കുന്നതിന്റെ നിരക്ക് വർധിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുമായുള്ള അവര്‍ കൂടുതല്‍ നേരിട്ടുള്ള സമ്പർക്കം പുലര്‍ത്തുന്നതിനാലാണ് നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് പരിശീലനം നല്‍കുന്നത്. കാന്‍സര്‍ രോഗങ്ങളെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകാനും സ്പെഷ്യലൈസ്ഡ് ഡോക്ടർമാർ അംഗീകരിച്ച ശാസ്ത്രീയ ഉത്തരങ്ങൾ നൽകാനും മെഡിക്കല്‍ സ്റ്റാഫിനെ പ്രാപ്തരാക്കാനാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News