കുവൈത്തിൽ ഏറ്റവും ഉയോ​ഗിക്കപ്പെടുന്ന സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായി ഫേസ്ബുക്ക്

  • 19/10/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഏറ്റവും ഉയോ​ഗിക്കപ്പെടുന്ന സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായി ഫേസ്ബുക്ക്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022 മൂന്നാം പാദത്തിൽ കുവൈത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായാണ് ഫേസ്ബുക്ക് മാറിയിരിക്കുന്നത്. 

കണക്കുകൾ അനുസരിച്ച് ട്വിറ്റർ രണ്ടാം സ്ഥാനത്തും സോഷ്യൽ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ടംബ്ലർ മൂന്നാം സ്ഥാനത്തും ഇൻസ്റ്റാഗ്രാം നാലാം സ്ഥാനത്തും റഷ്യൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഒഡ്‌നോക്ലാസ്‌നിക്കി അഞ്ചാം സ്ഥാനത്തും ഫോട്ടോ സൈറ്റായ പിന്ററസ്റ്റ് ആറാം സ്ഥാനത്തുമാണ്. ലോന്റാക്റ്റേ ഏഴാം സ്ഥാനത്താണ്. അമേരിക്കൻ വെബ്‌സൈറ്റ് ടാഗ്ഡ് എട്ടാം സ്ഥാനത്തും ചാറ്റിംഗ് സൈറ്റ് റെഡിറ്റ് ഒമ്പതാം സ്ഥാനത്തും ചൈനീസ് വെബ്‌സൈറ്റ് ടെൻസെന്റ് പത്താം സ്ഥാനത്തുമെത്തി. അതേസമയം, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രോഡ്കാസ്റ്റിംഗ് ആപ്ലിക്കേഷനാണ് ടിക് ടോക്ക് ആണ്. തുടർന്ന് യൂട്യൂബ് രണ്ടാം സ്ഥാനത്തും നെറ്റ്ഫ്ലിക്സ് മൂന്നാം സ്ഥാനത്തും ട്വിച്ച് നാലാം സ്ഥാനത്തും ഷാഹിദ് അഞ്ചാം സ്ഥാനത്തുമെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News