ആണവായുധത്തിൽ നിന്ന് രക്ഷ നേടാൻ കുവൈത്തിൽ സുസജ്ജമായ ഷെൽട്ടറുകൾ വേണമെന്ന് ആവശ്യമുയരുന്നു

  • 19/10/2022

കുവൈത്ത് സിറ്റി: ആണവയുദ്ധ വികിരണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായി കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ആധുനിക അന്തർദേശീയ സവിശേഷതകളുള്ള ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള നിർ​ദേശം സമർപ്പിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം എം. ആലിയ അൽ ഫാർസി. പാർലമെന്റംഗങ്ങൾ, രാഷ്ട്രീയക്കാർ, സൈനിക വിദഗ്ധർ, പരിസ്ഥിതി, വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധർ എന്നിവർ ഈ  നിർദേശം അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആവശ്യമായ എല്ലാ സംവിധാനങ്ങളോടെയും സേവന സൗകര്യങ്ങളും കൊണ്ട് സജ്ജീകരിച്ചതാകണം അത്തരം ഷെൽട്ടറുകൾ. 
ആണവയുദ്ധ വികിരണങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിനായി കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ആധുനിക അന്താരാഷ്ട്ര നിലവാരമുള്ള ഷെൽട്ടറുകൾ സ്ഥാപിക്കണമെന്നാണ് തന്റെ നിർദേശമെന്ന് അൽ ഫാർസി പറഞ്ഞു. നിരവധി രാജ്യങ്ങൾ ഇത്തരം സംവിധാനങ്ങൾ ഇതിനകം തയാറാക്കി കഴിഞ്ഞു. ഭാവിയിൽ നിർമ്മിക്കപ്പെടുന്ന പുതിയ നിക്ഷേപ കെട്ടിടങ്ങളിൽ ഇത്തരം ഷെൽട്ടറുകൾ സ്ഥാപിക്കണം. കൂടാതെ ആണവയുദ്ധത്തിന്റെ വികിരണങ്ങളിൽ നിന്ന്താമസക്കാരെ സംരക്ഷിക്കുന്ന സവിശേഷതകളോടെയായിരിക്കണം നിർമ്മാണമെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News