മെഹ്ബൂലയിൽ ഏഴാം നിലയിൽനിന്നും ചാടി പ്രവാസിയുവതി ആത്മഹത്യചെയ്തു; 24 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ മരണം.

  • 19/10/2022

കുവൈറ്റ് സിറ്റി : മെഹ്ബൂലയിലെ അപാർട്മെന്റിന്റെ ഏഴാം നിലയിൽനിന്നും ചാടി  പ്രവാസിയുവതി ആത്മഹത്യചെയ്തു. 24 മണിക്കൂറിനുള്ളിൽ മെഹ്ബൂലയിൽ രണ്ടാമത്തെ മരണമാണ് സംഭവിക്കുന്നത്.  യുവതിയുടെ  വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർക്ക്  റിപ്പോർട്ട് ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ എമർജൻസിയും സ്ഥലത്തെത്തി പരിശോധന നടത്തി, മരിച്ച നേപ്പാളി സ്വദേശിനി ഒരു പുരുഷനും രണ്ട് സ്ത്രീകളുമൊത്ത് ഷെയറിങ് അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചു, അവരെ കസ്റ്റഡിയിലെടുത്ത്  പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും സാഹചര്യങ്ങൾ അന്വേഷണത്തിലാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News