കുവൈത്തിൽ ടിക്കറ്റില്ലാതെ ആദ്യത്തെ പാർക്കിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

  • 19/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ പബ്ലിക് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനി ടിക്കറ്റില്ലാതെ ആദ്യത്തെ പാർക്കിംഗ് ആരംഭിച്ചു .ഇരു കക്ഷികളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സംവിധാനം. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി മുമ്പ് പൊതു ആവശ്യത്തിനുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പ്രഖ്യാപിച്ച നേരിട്ടുള്ള കരാറിന്റെ തുടർച്ചയായാണ് ഈ രണ്ടാമത്തെ സഹകരണം. 

കുവൈത്തിലെ ഏറ്റവും വലിയ കാർ പാർക്കുകളിലൊന്നായ ദാസ്മാൻ കാർ പാർക്ക് പദ്ധതിയുടെ പ്രവർത്തനം സംബന്ധിച്ച് മന്ത്രിസഭയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇത് വന്നത്. സ്മാർട്ട് പാർക്കിംഗ് സംവിധാനമാണ് ആരംഭിച്ചിട്ടുള്ളത്. കമ്പനി ടിക്കറ്റില്ലാതെ ആദ്യത്തെ പാർക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഇത് കുവൈത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. മുനിസിപ്പൽ കൗൺസിൽ പാർക്കിംഗ് ലോട്ടുകൾ ടിക്കറ്റ് നൽകാതെ തന്നെ ഉപഭോക്താക്കൾക്ക് പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും സൗകര്യമൊരുക്കുമെന്ന് പബ്ലിക് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനി സിഇഒ എഞ്ചിനിയർ സലാഹ് അൽ ഒത്‍മാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News