പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയവരുടെ വാഹനത്തിൽ മോഷണം; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

  • 19/10/2022

കുവൈത്ത് സിറ്റി: പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയവരുടെ വാഹനത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുലർച്ചെ നമസ്‌കാരം നിർവഹിക്കാൻ വിശ്വാസികൾ പള്ളിക്കുള്ളിലിരിക്കെ വാഹനം മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ നടപടികൾ ഊർജിതമാക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകിയിരുന്നു. പുലർച്ചെ പ്രാർത്ഥനയ്‌ക്കിടെ പള്ളിക്ക് മുന്നിൽ വാഹനത്തിന്റെ ചില്ലുകൾ തകർത്ത് അവയിലെ സാധനങ്ങൾ മോഷ്ടിക്കുന്നതുൾപ്പെടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഫർവാനിയ ​ഗവർണറേറ്റ് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗം പരിശോധിച്ചു.

ഉടൻ തന്നെ പ്രത്യേക സംഘത്തിന് രൂപം നൽകി അന്വേഷണം ആരംഭിച്ചു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് അന്വേഷണ സംഘത്തിന് പ്രതിയിലേക്ക് അതിവേ​ഗം എത്താൻ സാധിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് നിരവധി മോഷണങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. പ്രതിക്കെതിരെ ഫർവാനിയ ​ഗവർണറേറ്റിൽ മാത്രം 23 കേസുകളുണ്ട്. എല്ലാ ഗവർണറേറ്റുകളിലെയും ബാക്കിയുള്ള കേസുകൾ പരിശോധിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News