കുവൈറ്റിൽ അടുത്ത ചൊവ്വാഴ്ച ഭാഗിക സൂര്യഗ്രഹണം: സൂര്യനെ നേരിട്ട് നോക്കുന്നത് അപകടം

  • 20/10/2022

കുവൈറ്റ് സിറ്റി : ഒക്‌ടോബർ 25 ചൊവ്വാഴ്‌ച കുവൈറ്റിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ സാദൂൻ പറഞ്ഞു. യൂറോപ്പിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും അറബ് രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നും കിഴക്ക് കസാക്കിസ്ഥാൻ, പാകിസ്ഥാൻ മേഖലകളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിൽ ഉച്ചയ്ക്ക് 1:20 ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചകഴിഞ്ഞ് 2 ന് അതിന്റെ പാരമ്യത്തിലെത്തി 3:44 ന് അവസാനിക്കുമെന്ന് അൽ-സദൂൻ കൂട്ടിച്ചേർത്തു. സൂര്യനെ നേരിട്ട് നോക്കരുതെന്ന്  അൽ-സദൂൺ മുന്നറിയിപ്പ് നൽകി, സൂര്യനെ നോക്കുകയാണെങ്കിൽ പ്രത്യേക ഫിൽട്ടറുകൾ ഉപയോഗിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News