ഈർപ്പം കൂടും, കുവൈത്തിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 20/10/2022

കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പത്തിൽ വർധനയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇതിന് മൂടൽ മഞ്ഞിന് കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. ദൂരക്കാഴ്ചയെ ഇത് ബാധിക്കും. അന്തരീക്ഷ ഈർപ്പം കുവൈത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള പ്രദേശങ്ങളിൽ നേരിയതോ മിതമായതോ നിലയിലായിരിക്കും അന്തരീക്ഷ​ അർദ്രത. എന്നാൽ, വ്യാഴാഴ്ചയോടെ അർദ്രത വർധിക്കും. ഇത് വരും ദിവസങ്ങളിലേക്ക് നീണ്ടു നിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News