സുസ്ഥിര ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കാൻ കുവൈത്തിന് മികച്ച അവസരമെന്ന് വിലയിരുത്തൽ

  • 20/10/2022

കുവൈത്ത് സിറ്റി: ഭാവിയിൽ സുസ്ഥിര ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കാൻ കുവൈത്തിന് മികച്ച അവസരമുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഫോർ സസ്‌റ്റൈനബിൾ എനർജി പ്രസിഡൻറ് എഞ്ചിനിയർ സുആദ് അൽ ഹുസൈൻ. പ്രത്യേകിച്ചും അത്തരം ഊർജത്തിന്റെ ഉൽപ്പാദനം പല സ്രോതസുകളിൽ നിന്നും വിപുലീകരിക്കാനുള്ള വിഭവങ്ങൾ രാജ്യത്തുണ്ട്. രാജ്യത്തെ സുസ്ഥിര ഊർജ്ജ മേഖലയുടെ പുരോഗതിക്കായി അതിന്റെ പങ്ക് സജീവമാക്കാനാണ് അസോസിയേഷൻ താൽപ്പര്യപ്പെടുന്നത്.

പ്രത്യേകിച്ചും വ്യാവസായിക മേഖല പോലുള്ള ഉയർന്ന ഉപഭോഗമുള്ള ചില മേഖലകളിൽ വലിയ പ്രാധാന്യത്തോടെ ഇത് നടപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ ഘട്ടങ്ങളിലും സുസ്ഥിര ഊർജ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അത് പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായണ് പരിശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. റിന്യൂവബിൾ എനർജി എഞ്ചിനീയറിംഗ് പഠിക്കാൻ ഒരു കോളേജും  അതിന്റെ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും അടക്കമുള്ളവയാണ് പദ്ധതിയിലുള്ളത്. ഈ രംഗത്ത് ആവശ്യമായ ഒരു പുതിയ തലമുറ എഞ്ചിനീയർമാരെ രാജ്യത്തെ തൊഴിൽ വിപണിയിൽ നിന്ന് കണ്ടെത്തണമെന്നും അൽ ഹുസൈൻ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News