ജെറ്റ്സ്കിയിൽ നിന്ന് കടലിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

  • 20/10/2022

കുവൈത്ത് സിറ്റി: ഗ്രീൻ ഐലൻഡിന് പുറത്ത് കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഫയർ ഡിപ്പാർട്ട്‌മെന്റ്, മാരിടൈം റെസ്‌ക്യൂ, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ജെറ്റ്സ്കിയിൽ നിന്ന് ഒരാൾ കടലിലേക്ക് വീണതായി ബുധനാഴ്ച ഉച്ചയ്ക്കാണ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൽ വിവരം ലഭിക്കുന്നത്. സാൽമിയ, ഷുവൈഖ് ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററുകളിലെ ബോട്ടുകളും ഡൈവേഴ്‌സ് വിഭാഗവും കുവൈത്ത് സേനയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും കോസ്റ്റ് ഗാർഡ് ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും പിന്തുണയോടെ സംഭവസ്ഥലത്തേക്ക് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മൃതദേഹം കോസ്റ്റ് ഗാർഡ് ബോട്ടിൽ സാൽമിയ ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News