സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസ്; കുവൈത്തി പൗരന് രണ്ട് വർഷം തടവ് ശിക്ഷ

  • 20/10/2022

കുവൈത്ത് സിറ്റി: സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസിൽ കുവൈത്തി പൗരനെ രണ്ട് വർഷം കഠിന തടവിന് ശിക്ഷിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. 5000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. സ്ത്രീയുടെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും മോഷ്ടിക്കുന്നതിനായി ഐക്ലൗഡ് ഇമെയിൽ ഹാക്ക് ചെയ്തതായി പ്രതി സമ്മതിച്ചു. ആഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും 20,000 കുവൈത്തി ദിനാറും നൽകിയില്ലെങ്കിൽ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.

ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ്  പ്രതിയെ പരിചയപ്പെട്ടതെന്നും തുടർന്ന് തന്റെ വിശ്വാസം നേടുന്നതിനായി ബന്ധുക്കൾ വഴി അയാൾ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും സ്ത്രീ പറഞ്ഞു.  ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ലഭിച്ചതോടെ വിവാഹ നിശ്ചയത്തിലടക്കം വാക്കു മാറ്റിയ പ്രതിയുടെ മറ്റൊരു മുഖമാണ് കണ്ടത്. ആഭരണങ്ങളും പണവും നൽകിയപ്പോൾ ഭീഷണി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി തുടരുകയാണ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കളെ അറിയിച്ചതെന്നും സ്ത്രീ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News