കുവൈത്തിലെ അൽഷായ കുടുംബത്തിന്റെ വില്ല സ്വന്തമാക്കി മുകേഷ് അംബാനി

  • 20/10/2022



ദുബൈ: ദുബൈയിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി സ്വന്തമാക്കി മുകേഷ് അംബാനി. 1353 കോടിയോളം രൂപ നൽകിയാണ് അംബാനി ദുബായ് പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത്. കുവൈത്തി ധനികനായ മുഹമ്മദ് അല്‍ഷായയുടെ കുടുംബത്തില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനി ആഡംബര വസതിയാണ് അംബാനി വാങ്ങിയതെന്നാണ് റിപ്പോർട്ട്.

ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണിത്. ഇക്കാര്യത്തില്‍ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മുകേഷ് അംബാനി തിരുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു വില്ലയുടെ കൈമാറ്റം. 

നേരത്തെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ 650 കോടി രൂപ ചെലവഴിച്ച് മുകേഷ് അംബാനി മറ്റൊരു ആഡംബര വസതി സ്വന്തമാക്കിയിരുന്നു. പത്ത് ബെഡ്റൂമുകളും പ്രൈവറ്റ് ബീച്ചും അടക്കമുള്ള സൗകര്യങ്ങളാണ് ഈ വസതിയിലുള്ളത്. 

യു.എസിലും യു.കെയിലും ഉൾപ്പെടെ ലോകമെമ്പാടും പലയിടത്തും അംബാനി കുടുംബം സ്വത്തുക്കൾ സ്വന്തമാക്കുന്നുണ്ട്​. മുംബൈയിലെ ആൻറിലയിലെ 27 നില കെട്ടിടമാണ്​ കുടുംബത്തിന്‍റെ ഇന്ത്യയിലെ വസതി. 

Related News