കുവൈത്തിൽ ഈ ശൈത്യകാലം ആഘോഷമാക്കാം ; വിന്റർ വണ്ടർലാൻഡ് പ്രവർത്തനം ഡിസംബർ ആദ്യം തുടങ്ങും

  • 20/10/2022

കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് കുവൈത്തിന്റെ ആദ്യ പതിപ്പ് ഡിസംബർ ഒന്നിന് അവതരിപ്പിക്കാൻ രാജ്യം തയാറെടുക്കുന്നു. ആക്ഷൻ ഗെയിമുകൾ, കുട്ടികളുടെ ഗെയിമുകൾ, ഫാമിലി ഗെയിമുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രായക്കാർക്കുമായി 28 ഗെയിമുകൾ വിനോദ പരിപാടിയിൽ അവതരിപ്പിക്കുക. ഗെയിമുകൾക്കൊപ്പം നിരവധി വിനോദ പരിപാടികളും സജ്ജമാക്കിയിട്ടുണ്ട്. ഫാമിലി ഷോകൾക്കായി 1,200 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു തിയേറ്റർ ആണ് ഒരുക്കിയിരിക്കുന്നത്.

അൽ ഷാബ് പാർക്കിന്റെ സ്ഥലം ടൂറിസം എന്റർപ്രൈസസ് കമ്പനിയുടെ പ്രധാന സൈറ്റുകളിൽ ഒന്നാണ്. നിലവിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലമായതിനാലാണ് ഈ വർഷം വിന്റർ വണ്ടർലാൻഡ് കുവൈത്ത് നടപ്പിലാക്കുന്നതിനുള്ള തുടക്കമായി തെരഞ്ഞെടുത്തത്. പ്രധാന ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ വർഷത്തെ ശൈത്യകാലം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കുക എന്നതിന് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം രാജ്യത്തേക്കുള്ള സന്ദർശകരെയും ഉൾക്കൊള്ളുന്നതിനായി ഒരു വലിയ പ്രദേശമാണ് സജ്ജമാക്കിയിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News