കുവൈത്തിൽ പന്നിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

  • 20/10/2022

കുവൈത്ത് സിറ്റി: വൈറൽ രോഗങ്ങളുടെ നിലവിലെ സീസണിന്റെ തുടക്കത്തോടെ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചതായി ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ അറിയിച്ചു. ദിവസേന നൂറുകണക്കിന് എച്ച് 1 എൻ 1 ബാധിതരായ രോഗികളാണ് ചികിത്സ തേടുന്നതെന്ന് ആശുപത്രികൾ സ്ഥിരീകരിക്കുന്നു. വിദ്യാർത്ഥികളുടെ സ്കൂളുകളിലേക്കുള്ള മടങ്ങിവരവും  ഒത്തുചേരലുകൾ കൂടിയതും കാരണം പന്നിപ്പനി  രാജ്യത്ത് വ്യാപകമായി പടരുകയാണ്. 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലേക്കും റഫർ ചെയ്യപ്പെടുന്ന മിക്ക കേസുകളും കടുത്ത പനി, തുമ്മൽ, ചുമ, ശ്വാസതടസ്സം തുടങ്ങിയ സമാന ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവയാണ്. വൈറൽ രോഗങ്ങൾക്കെതിരെയും സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരെയും വാക്സിനേഷൻ എടുക്കേണ്ടതിന്റെ ആവശ്യകത ഈ സാഹചര്യത്തിൽ ആരോ​ഗ്യ വിഭാ​ഗം ഊന്നിപ്പറയുന്നു. രോഗവ്യാപനം തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News